Feb 26, 2015

വൃക്ഷ തൈ നടല്‍


ഒറ്റതെങ്ങു പ്രവര്‍ത്തിക്കുന്ന കക്കോടി പഞ്ചായത്ത് സെന്‍ട്രല്‍ ലൈബ്രറിക്ക് മുന്‍പില്‍ സര്‍ഗം സഖ്യം പ്രവര്‍ത്തകരായ ഷാജി , ദിപേഷ് , ഗോള്‍ഡി , രാഹുല്‍ , ശ്രീജിത്ത്‌ എന്നിവര്‍ 1997 ലെ വൃക്ഷ ദിനത്തില്‍ വൃക്ഷ തൈ നടുന്നു .. 

Sep 24, 2009

കാലത്തിന്‍റെ കുതിപ്പില്‍ നമുക്കു നമ്മെ തന്നെ നഷ്ടമായി കൊണ്ടിരിക്കുകയാണ്.
മനുഷ്യന് ഹൃദയത്തിന്‍റെ ഭാഷ അന്യമായിരിക്കുന്നു .
സ്നേഹവും കൂട്ടായ്മയും മാനവ ഹൃദയങ്ങളില്‍ നിന്നും അപ്രത്യഷ മായികൊണ്ടിരിക്കുന്നു .
സമയം എന്ന പ്രഹേളികയുടെ ഒരിക്കലും നിലക്കാത്ത പ്രവാഹത്തില്‍ സ്വത്വം നഷ്ടമായികൊണ്ടിരിക്കെ , ഒരു മടക്ക യാത്രക്കായി വെമ്പല്‍ കൊള്ളുന്ന മനുഷ്യ സമൂഹത്തിനായി ഈ സംരംഭം സമര്‍പ്പിക്കട്ടെ .

Sep 23, 2009

ഓര്‍മ്മകള്‍

ഇന്നിന്‍റെ ഓര്‍മകളിലേക്ക് ഇന്നലെകള്‍ ആയി മഴ ഒരു പേമാരിയായി എത്തുന്നു .

പുല്‍ത്തകിടികളിലും നെല്പാടങ്ങളിലും കതിര്‍ വരമ്പുകളിലും കായലിലും കടലിലും മഴ പെയ്തു ഇറങ്ങുകയാണ് . മഴയുടെ നനുത്ത കുളിര്‍ മനസിനെ വല്ലാതെ ആക്കുന്നു . ഇന്നലെകളുടെ നല്ല നാളുകള്‍ ഒരു നിഴല്‍ ചിത്രമായ്‌ മനസിലേക്ക് ............................

സര്‍ഗം കലാ കായിക സമിതി & ബാലജനസഖ്യം

സര്‍ഗം കലാ കായിക സമിതി & ബാലജനസഖ്യം
ഒറ്റതെങ്ങ് , മക്കട , കക്കോടി
കോഴിക്കോട് 673617